പെരുമ്പാവൂർ: ഒക്കൽ ഗ്രാമപഞ്ചായത്തിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം വർദ്ധിക്കുന്നു. ദിവസങ്ങളായി പെയ്ത മഴയെത്തുടർന്നാണ് ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമായത്. ഒക്കൽ ഗ്രാമപഞ്ചായത്തിൽ 8, 9, 10 വാർഡുകളിലാണ് ഒച്ച് ശല്യം രൂക്ഷമായിരിക്കുന്നത്. ഒക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി, വികസന സ്റ്റാന്റിംഗ് ചെയർപേഴ്‌സൺ മിനി സാജൻ, ആരോഗ്യ സ്റ്റാൻഡിംഗ് ചെയർമാൻ സാബു മൂലൻ ,സെക്രട്ടറി ദീപകമാരി, അങ്കമാലി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീലേഖ പ്രകാശ്, ഒക്കൽ കൃഷി ഓഫീസർ സമീറ ബിഗം എന്നിവർ സ്ഥലം സന്ദർശിച്ചു.