para-food
അടിക്കുറപ്പ്: കുറുപ്പംപടി - പാറ റസിഡന്റ്‌സ് അസോസിയേഷൻ ലോക് ഡൗൺ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുവാനായി നൽകുന്ന ഭക്ഷ്യവസ്തുക്കളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് ബെന്നി. കെ.പൊയ്ക്കാട്ടിൽ നിർവഹിക്കുന്നു

പെരുമ്പാവൂർ: കൂറുപ്പംപടി പാറ റസിഡന്റ്‌സ് അസോസിയേഷൻ ലോക്ഡൗണിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാനായി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. റസിഡന്റ്‌സ് അസോസിയേഷൻ ഏരിയയിൽ താമസിക്കുന്ന 25 കുടുംബങ്ങൾക്ക് ഭഷ്യ വസ്തുക്കളും അവശ്യസാധനങ്ങളായ സോപ്പ്, സോപ്പുപൊടി, ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവ അടങ്ങിയ 26000 രൂപയുടെ സാമഗ്രികളാണ് നൽകിയത്. അസോസിയേഷൻ അംഗം എൽദോസ് .എം.പോളാണ് സാമ്പത്തികസഹായം നൽകി സഹകരിച്ചതെന്ന് പ്രസിഡന്റ് ബെന്നി കെ.പൊയ്ക്കാട്ടിൽ പറഞ്ഞു.