മൂവാറ്റുപുഴ: നൂറുകണക്കിന് രോഗികൾ അനുദിനം വന്നുപോകുന്ന മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് നിർമ്മാണം ആരംഭിച്ചതായി മുൻസിപ്പൽ ചെയർമാൻ പി.പി. എൽദോസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷിതത്വ ഫണ്ടിൽനിന്ന് കേരളത്തിലെ 6 ആശുപത്രികളിലേക്ക് അനുവദിച്ചിരിക്കുന്ന ഓക്സിജൻ ജനറേറ്റർ പ്ലാൻറുകളിൽ ഒന്നാണ് മൂവാറ്റുപുഴ ആശുപത്രിയിൽ നിർമാണം ആരംഭിച്ചത്.