പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്തിന്റെ ഡൊമിസിലറി കൊവിഡ് സെന്റർ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. കുന്നത്തുനാട് നിയുക്ത എം.എൽ.എ അഡ്വ. ശ്രീനിജിൻ സംഭാവന സ്വീകരിക്കൽ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതി ചെയർമാൻ കെ. എം. അബ്ദുൾ അസീസ്, പെരുമ്പാവൂർ നഗരസഭ ചെയർമാൻ ടി.എം.സക്കീർ ഹുസൈൻ, ബ്ലോക്ക് പ്രസിഡന്റ് അൻവർ അലി, ജില്ലാ പഞ്ചായത്തംഗം, സനിത റഹിം എന്നിവർ പങ്കെടുത്തു.