മൂവാറ്റുപുഴ: കൊവിഡ് പശ്ചാത്തലത്തിൽ മൂവാറ്റുപുഴ ബ്രാഹ്മണക്ഷേമസഭയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായി ശ്രീശങ്കരജയന്തി ആഘോഷിച്ചു. സഭാംഗങ്ങൾ അവരവരുടെ വീടുകളിൽ ശങ്കരാചാര്യരുടെ ചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തി. ഇളംപ്ലാശ്ശേരി നാരായണൻ നമ്പൂതിരി, പുളിയ്ക്കാപറമ്പ് ദാമോദരൻ നമ്പൂതിരി എന്നിവർ ശ്രീശങ്കരാചാര്യ അനുസ്മരണപ്രഭാഷണം നടത്തി. ഓൺലൈനായി നടന്ന യോഗത്തിൽ സഭാംഗങ്ങൾ ശ്ലോകങ്ങൾ ആലപിച്ചു. ബ്രാഹ്മണക്ഷേമസഭ രക്ഷാധികാരി പി.എൻ. പി. ഇളയത്, പ്രസിഡന്റ് കശ്യപ്പതുപ്പിള്ളി, സെക്രട്ടറി ബിജു നാരായണൻ നമ്പൂതിരി, ഖജാൻജി മാടശ്ശേരി വാസുദേവ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു.