പെരുമ്പാവൂർ: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒക്കൽ പഞ്ചായത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിച്ച് പഞ്ചായത്തിനോടൊപ്പം വിവിധ കർഷകരും രംഗത്ത്. കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടുമൂലം നശിക്കാറായ കപ്പ, ഏത്തക്കായ എന്നിവ ശേഖരിച്ച് അഗതി മന്ദിരങ്ങളിലും വീടുകളിലും എത്തിച്ചുനൽകാൻ നിരവധി പേരാണ് പഞ്ചായത്തിൽ എത്തിയത്. കൂനത്താൻവീട്ടിൽ ഔസേപ്പ് ഷിബുവിന്റെ ഒരേക്കറോളം തോട്ടത്തിലെ കപ്പ ഇതിനായി വിട്ടുനൽകി.
പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് 10,000 കിലോ അരി വിവിധ വാർഡുകളിലേക്കും നൽകിയതായി പ്രസിഡന്റ് അറിയിച്ചു.1000 കുടുംബാംഗങ്ങൾക്ക് പ്രയോജനകരമായ ഭക്ഷ്യക്കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്തു.