പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അശമന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് അനുവദിച്ച 14 പൾസ് ഓക്‌സി മീറ്ററുകൾ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.എം.സലിം അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജിക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലതാഞ്ജലി മുരുകൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ഐസക്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.കെ.ജമാൽ,പി. രഘുകുമാർ, ചിത്ര ചന്ദ്രൻ, സുബൈദ പരീത്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.കെ.അനി, അജേഷ്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരി, കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി എം.എം. ഷൗക്കത്തലി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഗ്രോസ് പുല്ലൻ എന്നിവർ സംബന്ധിച്ചു.