chellanam
ചിത്രം 1. ചെല്ലാനത്ത് എത്തിയ ഇ.എസ്. ഷാനവാസിന്റെ നേതൃത്വത്തിലുള്ള മൂവാറ്റുപുഴയിലെ സ്നേഹകൂട്ടുകാർ , ചിത്രം 2. ചെല്ലാനം സൈന്യത്തിന്റെ വീടുകളിൽ നൽകുന്നതിനായി നാട്ടുകാരിൽ നിന്നും ശേഖരിച്ച പച്ചക്കറികളും , പഴവർഗ്ഗങ്ങളും , കിഴങ്ങുവർഗ്ഗങ്ങളും

മൂവാറ്റുപുഴ: ശക്തമായ കടൽക്ഷോഭത്തിലും കൊവിഡ് വ്യാപനത്തിനും പെട്ട് ദുരിതത്തിലായ ചെല്ലാനം നിവാസികൾക്ക് സഹായ ഹസ്തങ്ങളുമായി ഇത്തവണയും മൂവാറ്റുപുഴയിലെ സ്നേഹ കൂട്ടുകാർ. സാമൂഹ്യ പ്രവർത്തകനായ ഷാനവാസ് എഴുത്താനിക്കാട്ടിന്റെ നേതൃത്വത്തിൽ കപ്പ, ചക്ക, മാങ്ങ, പൈനാപ്പിൾ, മുള്ളൻ ചക്ക, അരി, ആട്ട, പഴവർഗ്ഗങ്ങൾ പച്ചക്കറികളുൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾ ചെല്ലാനത്തെത്തിച്ചു. പായിപ്രയിലെ വിവിധ വീടുകളിൽ നിന്നുമായാണ് ഇവ സംഘടിപ്പിച്ചത്. അസീസ് കുന്നപ്പിള്ളി രണ്ടാം വാർഡംഗം സക്കീർഹുസൈൻ , ഷഫീക്ക് കുന്നുമ്മേക്കൂടി, ഷാഫി എഴുത്താനിക്കാട്, എന്നിവരാണ് നേതൃത്വം നൽകിയത്. സ്രാങ്ക് ഷൈബു, സോജൻ , ടൈറ്റോ ഷെജി, ലിൻസോ , അജിത് എന്നിവർ ഭക്ഷ്യ സാധനങ്ങൾ ഏറ്റുവാങ്ങി ചെല്ലാനത്തെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ വിതരണം ചെയ്തു. 2018 ലെ മഹാപ്രളയത്തിൽ അർദ്ധരാത്രി ഓടിയെത്തി മൂവാറ്റുപുഴയെ സഹായിച്ച ചെല്ലാനം സൈന്യത്തിന് കഴിഞ്ഞ രണ്ടു വർഷങ്ങളിലും സഹായമെത്തിച്ചിരുന്നു.