പെരുമ്പാവൂർ: കൂവപ്പടി സർവീസ് സഹകരണ ബാങ്ക് പൊതുനന്മഫണ്ട് ഉപയോഗിച്ച് ബാങ്കിന്റെ പരിധിയിലുള്ള ഡയാലിസിസ് രോഗികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ധനസഹായ വിതരണം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് മനോജ് മുത്തേടൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് മോളി ജോജോ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഭരണസമിതിയംഗങ്ങളായ പി.പി.അൽഫോൻസ്, തോമസ് പൊട്ടോളി, ജിജി ശെൽവരാജ്, സാജു ഇലവുംകുടി, സെക്രട്ടറി സി.ജെ.റാഫേൽ, ജൂഡ്‌സ് എം.ആർ, ബാങ്ക് സെക്രട്ടറി ടി.കെ എൽദോസ്, ജോഷി.സി.പോൾ എന്നിവർ പ്രസംഗിച്ചു.