കുറുപ്പംപടി : രായമംഗലം ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡ് ജാഗ്രതാ സമിതികൾക്കും ഒരോ ഓക്സീ മീറ്റർ വീതം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് നൽകി . ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 20 ഓക്സീമീറ്ററുകൾ രായമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അംബിക മുരളീധരൻ , ബീന ഗോപിനാഥ് എന്നിവരിൽ നിന്ന് പ്രസിഡന്റ് എൻ.പി അജയകുമാർ , ഡോ. ഈപ്പൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.