കാലടി: കൊവിഡ് രോഗം വർദ്ധിക്കുമ്പോഴും ഡി.സി.സി ആരംഭിക്കാതെ കാലടി പഞ്ചായത്ത് കമ്മിറ്റി. സർക്കാർ നിർദ്ദേശങ്ങൾ നടപ്പാക്കുന്നില്ലെന്ന് സി.പി.എം കാലടി ലോക്കൽ കമ്മിറ്റി കുറ്റപ്പെടുത്തി. രണ്ട് സർക്കാർ സ്കൂൾ, രണ്ട് എയിഡഡ് ഹയർ സെക്കൻഡറി സ്കൂൾ, രണ്ടിലധികം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളുകൾ, പല സ്വകാര്യ ഓഡിറ്റോറിയങ്ങൾ എന്നിവ കാലടിയിലുണ്ട്.. എന്നാൽ സ്ഥലം ലഭ്യമല്ല എന്ന ന്യായത്തിൽ ഡി.സി.സി ആരംഭിക്കാതെയുള്ള നിഷേധ നിലപാട് ഭരണസമിതി തുടരുന്നു. ഇത് വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ടെന്ന് സി.പി.എം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.