പറവൂർ: ചേന്ദമംഗലം പഞ്ചായത്ത് ചാത്തേടം ഹൈസ്കൂളിൽ തുടങ്ങിയ രണ്ടാമത്തെ സമൂഹ അടുക്കള ഫാ. ജോഷി കല്ലറക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളിലെ രോഗികൾക്കും നിർധനരായവർക്കും ഭക്ഷണം നൽകും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ജോസഫ്, ഷൈബി തോമസ്. ജാൻസി ഫ്രാൻസിസ്, ടി.എസ്. രാജു. പി.വി. ജഗദീഷ്. സ്റ്റെഫി ഏലിയാസ് എന്നിവർ പങ്കെടുത്തു.