ആലുവ: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം പരമാവധി 15 ആയി നിജപ്പെടുത്തി സർക്കാർ സർവീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ നിയമിക്കണമെന്ന് എൻ.ഡി.എ സംസ്ഥാന നിർവാഹകസമിതി അംഗം കൂടിയായ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. കേന്ദ്ര ഗവണ്മന്റ് ഇക്കാര്യത്തിൽ പിൻതുടരുന്ന നയം സംസ്ഥാനസർക്കാരും നടപ്പിലാക്കണം.