paravur-block-panchayath
കൊവിഡ് പ്രതിരോധ പ്രവർത്തകർക്ക് പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് പ്രതിരോധ ഉപകരണങ്ങൾ കൈമാറുന്നു

പറവൂർ: കോട്ടുവള്ളി, ഏഴിക്കര, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം പഞ്ചായത്തുകളിലെ ആശ പ്രവർത്തകർ, പാലിയേറ്റീവ് നഴ്സുമാർ എന്നിവർക്ക് പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രതിരോധ ഉപകരണങ്ങൾ നൽകി. മാസ്ക്, സാനിറ്റൈസർ, ഗ്ലൗസ്, ഫേസ് ഷീൽഡ്, പൾസ് ഓക്സിമീറ്ററുകൾ എന്നിവയാണ് നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉപകരണങ്ങൾ കൈമാറി. വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, ബബിത ദിലീപ് കുമാർ, സുരേഷ് ബാബു, സി.എം. രാജഗോപാൽ, എ.കെ.മുരളീധരൻ, സജ്ന സൈമൺ, ജോയിന്റ് ബി.ഡി.ഒ സി.പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.