പാലക്കുഴ: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ബി.ജെ.പി കൊവിഡ് ഹെൽപ്പ് ഡെസ്ക്കിന്റെ നേതൃത്വത്തിൽ പച്ചക്കറി, പലവ്യഞ്ജന കിറ്റ് വിതരണം നടത്തി. ബി.ജെ.പി കൊവിഡ് ഹെൽപ്പ് ഡെസ്ക് പഞ്ചായത്ത് കോഡിനേറ്റർ ദീപക്.എസ്,അജീഷ് തങ്കപ്പൻ, ഹെൽപ്പ്‌ഡെസ്‌ക് അംഗങ്ങളായ അനൂപ്. കെ.ഗോപി, സുമിത്ത്.കെ.കെ, പി.എം.മനോജ് എന്നിവർ വിവിധ സ്ഥലങ്ങളിൽ കിറ്റുകൾ എത്തിച്ചു നൽകി.