pullu
പുൽചുമടുമായി വാർഡുമെമ്പർ

കുട്ടമ്പുഴ: തന്റെ വാർഡിലെ കൊവിഡ് പൊസിറ്റീവ് ആയവരുടെ വീടുകളിൽ വളർത്തുന്ന പശുക്കൾക്ക് പുല്ലുമായി എത്തി മാതൃകയാവുകയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം 11-ാം വാർഡു മെമ്പർ ശ്രീജ ബിജു. പോസിറ്റീവ് ആയ കുടുംബത്തിലെ വിവരങ്ങൾ ചോദിച്ചറിയാൻ എത്തിയപ്പോഴാണ് തങ്ങളുടെ വീട്ടിൽ വളർത്തുന്ന പശുക്കൾക്ക് പുല്ലിന് ബുദ്ധിമുട്ടാണെന്ന വിവരം മെമ്പറോട് പറഞ്ഞത്. ക്വാറന്റെയിൻ ആയതിനാൽ വീട്ടുകാർക്ക് ആർക്കും പുറത്തിറങ്ങാൻ കഴിയാത്തതിനാൽ ആ കാര്യം മെമ്പർ ഏറ്റെടുക്കുകയായിരുന്നു. മെമ്പറുടെ പ്രവർത്തനത്തിന് ഐക്യദാർഢ്യമായി വരുംദിവസങ്ങളിൽ മാമലക്കണ്ടത്തെ ഡി.വൈ.എഫ്.ഐ പുല്ലെത്തിച്ച് നൽകാമെന്നേറ്റിട്ടുണ്ട്.