ആലുവ: ജില്ലയിൽ ഏർപ്പെിടുത്തിയിരിക്കുന്ന ഡ്രിപ്പിൾ ലോക്ക് ഡൗണിന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലയിൽ പൊലീസ് പരിശോധന കർശനമായി തുടരുകയാണ്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അങ്കമാലി, കാലടി, ശ്രീമൂലനഗരം, പെരുമ്പാവൂർ, കുറുപ്പംപടി എന്നിവടങ്ങൾ സന്ദർശിച്ച് ഉദ്യോഗസ്ഥർക്കും വോളന്റിയേഴ്‌സിനും മാർഗനിർദ്ദേശങ്ങൾ നൽകി.

റൂറൽ ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിന് 280 കേസുകൾ ഇന്നലെ രജിസ്റ്റർ ചെയ്തു. 90 പേരെ അറസ്റ്റ് ചെയ്തു. 239 വാഹനങ്ങൾ കണ്ടു കെട്ടി. സാമൂഹ്യ അകലം പാലിക്കാത്തതിന് 894 പേർക്കെതിരെയും മാസ്‌ക്ക് ധരിക്കാത്തതിന് 746 പേർക്കെതിരെയും നടപടിയെടുത്തു.