പള്ളുരുത്തി: ചെല്ലാനത്ത് വെള്ളത്തിൽ മുങ്ങിയ വീടുകൾ ശുചീകരിച്ച് ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസും. ചെല്ലാനത്തെ ബസാറിലുള്ള പതിനഞ്ചോളം വീടുകളാണ് ശുചീകരിച്ചത്. 20 ഓളം പൊലീസുകാർ ശുചീകരണത്തിന് പങ്കാളികളായി. ഇനിയും നിരവധി വീടുകൾ ശുചീകരിക്കാനുണ്ട്. വരും ദിവസങ്ങളിൽ ബാക്കിയുള്ള വീടുകൾ കൂടി ശുചീകരിക്കും. ഫോർട്ട് കൊച്ചി കോസ്റ്റൽ സി.ഐ.സി.ഷാജു, എസ്.ഐ. ജഗതി കുമാർ. ജോയ്, സന്തോഷ്, വാർഡൻ ബിന്ദു എന്നിവരും ശുചീകരണത്തിന് നേതൃത്വം നൽകി. ഇന്നലെയും സന്നദ്ധ സംഘടനകളും സർക്കാരും ഭക്ഷണങ്ങൾ തീരദേശത്ത് വിതരണം ചെയ്തു.