kklm
കൂത്താട്ടുകുളം ഗവൺമെന്റ് സർവന്റ് സംഘം നൽകുന്ന പൾസ് ഓക്സിമീറ്ററുകൾ പ്രസിഡന്റ് സി.കെ.സന്തോഷ് വിതരണം ചെയ്യുന്നു

കൂത്താട്ടുകുളം: മേഖലയിലെ നാല് തദ്ദേശ സ്ഥാപനങ്ങളിലേക്ക് കൂത്താട്ടുകുളം ഗവൺമെന്റ് സർവന്റ് സഹകരണ സംഘം പൾസ് ഓക്സിമീറ്ററുകൾ നൽകി. ഡി.വൈ.എഫ്.ഐ കൂത്താട്ടുകുളം മേഖലാ കമ്മിറ്റിയുടെ കൊവിഡ് പ്രതിരോധത്തിനായുള്ള സ്നേഹവണ്ടികൾക്കും ധനസഹായം നൽകി.
സംഘം പ്രസിഡന്റ് സി.കെ.സന്തോഷ് പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്തു. കൂത്താട്ടുകുളം മുനിസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ, തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ, എം.എം.ജോർജ് ,കെ.കെ.രജു, ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ആൻഡ്രൂസ് ,പാലക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കിൽ, ബോർഡംഗങ്ങളായ ഏ.വി.മനോജ് ,ബിജു ജോസഫ് ,ബിജു.എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു.