കൊച്ചി: ട്രിപ്പിൾ ലോക്ക്ഡൗണിൽ ഒന്നിടവിട്ട ദിവസങ്ങളിലെ കടതുറക്കൽ അശാസ്ത്രീയമെന്ന് പരാതി. നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ കടകളിൽ കൂട്ടംകൂടുന്ന സാഹചര്യമാണ് ഇതുമൂലം ഉണ്ടാകുന്നത്. ഉച്ചയ്ക്ക് 1 മണിക്ക് കട അടയ്ക്കും എന്നതിനാൽ ആളുകൾ തിരക്കിട്ട് കടയിൽ വരുന്നതും അനാവശ്യ തിടുക്കം കാട്ടുന്നതും വ്യാപാരികളെയും വിഷമിപ്പിക്കുകയാണ്. ആളുകൾ കൂട്ടംകൂടി നിന്നാൽ കട ഉടമയ്ക്കെതിരെയും പൊലീസ് കേസ് എടുക്കും. കടകൾ എല്ലാദിവസവും നിശ്ചിതസമയം തുറന്നാൽ നിലവിലെ തിരക്ക് ഒഴിവാക്കാമെന്നാണ് വ്യാപാരികൾ പറയുന്നത്.