paravur-nagarasabha
പറവൂർ നഗരസഭ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആരംഭിച്ച സൗജന്യ ആംബുലൻസ് സർവീസ് ചെയർപേഴ്സൺ വി.എ. പ്രഭാവതി ഫ്ളാഗ് ഓഫ് ചെയ്യുന്നു.

പറവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗര പ്രദേശത്തെ കൊവിഡ് രോഗികൾക്കായി പറവൂർ നഗരസഭ സൗജന്യ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തി. ആംബുലൻസ് സർവീസ് ചെയർപേഴ്സൺ വി.എ. പ്രഭാവതി ഫ്ളാഗ് ഓഫ് ചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ സജി നമ്പിയത്ത്, അനു വട്ടത്തറ, ശ്യാമള ഗോവിന്ദൻ, ബീന ശശിധരൻ, കെ.ജെ. ഷൈൻ, പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ, എന്നിവർ പങ്കെടുത്തു. നഗരസഭയുടെ കൊവിഡ് പ്രവർത്തനങ്ങളെ ഏകോപ്പിക്കുന്ന വാർറൂമിലെ നമ്പറിലേക്ക് സൗജന്യ ആംബുലൻസിനായി വിളിക്കാം. ഫോൺ: 7736842491, 7736702491, 7907413 784.