mm-mathai
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ആലുവ ഏരിയാ കമ്മിറ്റി കീഴ്മാട് ഗ്രാമപഞ്ചായത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി 50 ഓക്‌സി മീറ്റർ ജില്ലാ ട്രഷറർ എം.എം. മത്തായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതിലാലുവിന് കൈമാറുന്നു

ആലുവ: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ആലുവ ഏരിയാ കമ്മിറ്റി കീഴ്മാട് ഗ്രാമപഞ്ചായത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി 50 ഓക്‌സി മീറ്റർ നല്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതിലാലു ജില്ലാ ട്രഷറർ എം.എം. മത്തായിയിൽ നിന്നും ഓക്‌സി മാറ്ററുകൾ എറ്റുവാങ്ങി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്‌നേഹ മോഹനൻ, പഞ്ചായത്ത് അംഗങ്ങളായ വി. കൃഷ്ണകുമാർ, ഹിത ജയകുമാർ, കെ.ജി.ഒ.എ ജില്ലാ ജോയിന്റ് സെക്രട്ടറി ഷാജിമോൻ, ജില്ലാ കമ്മിറ്റി അംഗം എം.ജി. മോഹനൻ, പഞ്ചായത്ത് സെക്രട്ടറി അംബിക എന്നിവർ പങ്കെടുത്തു.