പള്ളുരുത്തി: ചെല്ലാനത്ത് കടൽക്ഷോഭത്തിൽ പൂർണമായും തകർന്ന ഏഴ് വീടുകൾ തണൽ പദ്ധതി പ്രകാരം പുനർനിർമ്മിച്ചു നൽകുമെന്ന് ഹൈബി ഈഡൻ എം.പി.അറിയിച്ചു. ഇതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 2018ൽ പ്രളയ ശേഷമാണ് അന്ന് എം.എൽ.എ ആയിരുന്ന ഹൈബി തണൽ ഭവന പദ്ധതി ആരംഭിച്ചത്. ഇതിനോടകം 67 വീടുകൾ നിർമ്മിച്ചു നൽകി.ഇതിൽ 11 എണ്ണം ചെല്ലാനത്താണ് നിർമ്മിച്ചു നൽകിയത്.5 വീടുകളുടെ നിർമ്മാണം ലോക്ക് ഡൗൺ മൂലം പ്രതിസന്ധിയിലാണ്.ഇന്നലെ ചെല്ലാനത്ത് വീടുകൾ വൃത്തിയാക്കാനുള്ള വസ്തുക്കളും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഭക്ഷണ പൊതികളും എം പി യുടെ നേതൃത്വത്തിൽ ചെല്ലാനത്ത് എത്തിച്ച് നൽകി.