തൃപ്പൂണിത്തുറ: കൊവിഡ് മഹാമാരിയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി തെക്കൻ പറവൂർ പട്ടേൽ മെമ്മോറിയൽ യു.പി സ്കൂൾ ജീവനക്കാരുടെ വക 15,000 രൂപ സ്കൂൾ മാനേജർ കെ.കെ.വിജയൻ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളിക്ക് കൈമാറി. ബ്ലോക്ക് മെമ്പർ സിജി അനോഷ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ഗോപി, വാർഡ് മെമ്പർ ആനി അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.