sfi-paravur
എസ്.എഫ്.ഐ ഏരിയ കമ്മറ്റിയുടെ ചലഞ്ചിന്റെ ഭാഗമായി ലഭിച്ച പൾസ് ഓക്സിമീറ്ററുകൾ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി യദു കൃഷ്ണ പറവൂർ നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിന് കൈമാറുന്നു

പറവൂർ: എസ്.എഫ്.ഐ പറവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചലഞ്ചിൽ ലഭിച്ച പൾസ് ഓക്സി മീറ്ററുകളുടെ ആദ്യഘട്ട വിതരണം നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിന് എസ്.എഫ്.ഐ ഏരിയ സെക്രട്ടറി യദു കൃഷ്ണ കൈമാറി. ജില്ലാ വൈസ് പ്രസിഡന്റ്‌ സി.ബി. ആദർശ്, ഏരിയ പ്രസിഡന്റ്‌ അജയ് ബാബു, ഏരിയ സെക്രട്ടറിയേറ്റംഗം അഖിൽ സുരേഷ് എന്നിവർ പങ്കെടുത്തു.