food-kit
ഫാക്ട് ഈസ്റ്റേൺ സ്കൂൾ ജീവനക്കാരും കസ്തൂർബാ മാനേജുമെൻ്റും നൽകിയ ഭക്ഷ്യ കിറ്റ് കൗൺസിലർ മാഹിൻ ഏറ്റു വാങ്ങുന്നു

കളമശേരി: ഫാക്ട് ഈസ്റ്റേൺ സ്കൂളിലെ അദ്ധ്യാപക-അനദ്ധ്യാപകരുടെയും കസ്തൂർബ മാനേജ്മെന്റിന്റെയും നേതൃത്വത്തിൽ വിദ്യാലയത്തിലെ ഏറ്റവും സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുട്ടികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. കൂടാതെ വിദ്യാലയം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് അടുത്തുള്ള വാർഡിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്കുള്ള ഭക്ഷ്യക്കിറ്റ് കൗൺസിലർ മാഹിന് ഹെഡ്മിസ്ട്രസ്സ് ഷക്കീല ബീവി, മാനേജ്മെന്റ് പ്രതിനിധികളായ സുന്ദരി ലക്ഷ്മൺ, അരവിന്ദ് ലക്ഷ്മൺ എന്നിവർ ചേർന്ന് കൈമാറി.