കൊച്ചി: കോർപ്പറേഷന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം അഞ്ചു ലക്ഷം, ഇടപ്പള്ളി വടക്കുംഭാഗം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കും തമ്മനം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കും ഓരോ ലക്ഷം രൂപ വീതവും സംഭാവനയായി നൽകി. പൊറ്റക്കുഴി പള്ളി വളപ്പിൽ കൃഷി ചെയ്ത പഴവും പച്ചക്കറികളും ടി.ഡി.എം. ഹാളിലെ ഭക്ഷണശാലയിലെത്തിച്ചു. നിരവധി വ്യക്തികളും സംഘടനകളും പണവും സാധനസാമഗ്രികളും നൽകി. ഭക്ഷണ വിതരണത്തിന്റെ 26ാം ദിനമായ ഇന്നലെ രണ്ട് നേരങ്ങളിലായി 4,554 ഭക്ഷണ പൊതികൾ വിതരണം ചെയ്തു. തെരുവിൽ കഴിയുന്നവർക്ക് 485 ഭക്ഷണ പൊതികളും നൽകി.