charayam-vatti

പറവൂർ: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോന്റെ നേതൃത്വത്തിൽ മനക്കപ്പടി നെൽപ്പുര വീട്ടിൽ സനോജി (39)ന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. പൈനാപ്പിളും മുന്തിരിയും മാങ്ങയും ചേർത്ത് സ്പെഷ്യലായി വീട്ടിൽ ഉണ്ടാക്കിയ ചാരായം ലിറ്ററിന് 1800 രൂപയ്ക്കാണ് ഇയാൾ വിറ്റിരുന്നത്. ഫോണിൽ ആവശ്യപ്പെട്ടാൽ ബൈക്കിൽ സ്ഥലത്ത് എത്തിച്ചു നൽകുകയാണ് രീതി. മുമ്പ് അബ്കാരി കേസിൽ പ്രതിയായിട്ടുള്ള സനോജിന്റെ വീട്ടിൽ നിന്ന് പരിശോധനയിൽ നിരോധിത പുകയില ഉല്പന്നങ്ങളും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസി. എക്സെൈസ് ഇൻസ്പെക്ടർ ഹാരിസ്, സി.ഇ.ഒമാരായ ശ്രീജിത്ത്, സാബു, ശ്രീകുമാർ.വിജു, രാജി ജോസ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.