പിറവം: നഗരസഭയിലെ ആശാ പ്രവർത്തകർക്ക് സി.ഐ.ടി.യു മുനിസിപ്പൽ കമ്മിറ്റി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. നഗരസഭ ഉപാദ്ധ്യക്ഷൻ കെ.പി.സലിം ഉദ്ഘാടനം നിർവഹിച്ചു. സി.ഐ.ടി.യു മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി സോമൻ വല്ലയിൽ അദ്ധ്യക്ഷനായി. ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ലിസി വർഗീസ്, നഗരസഭാ ചെയർപേഴ്സൻ ഏലിയാമ്മ ഫിലിപ്, കെ.ഗിരീഷ് കുമാർ, അരുൺ ഹരിദാസ്, കേശവ് വിജയ്, ബിജു വടക്കേക്കര തുടങ്ങിയവർ പങ്കെടുത്തു.