ഫോർട്ട്കൊച്ചി: കൊച്ചിക്ക് പടിഞ്ഞാറ് ശക്തമായ കടൽക്ഷോഭത്തിൽ അകപ്പെട്ട് അപകടത്തിലായ മൽസ്യബന്ധന ബോട്ടും 12 തൊഴിലാളികളെയും തീരരക്ഷാ സേന രക്ഷപ്പെടുത്തി കൊച്ചിയിൽ എത്തിച്ചു. കഴിഞ്ഞയാഴ്ച കൊച്ചിയിൽ നിന്നു പോയ തമിഴ്നാട് സ്വദേശിയുടെ ജീസസ് എന്ന ബോട്ടാണ് ലക്ഷദ്വീപിനു സമീപത്തു നിന്ന് മൽസ്യബന്ധനം കഴിഞ്ഞ് മടങ്ങവേ അപകടത്തിൽപ്പെട്ടത്.

കോസ്റ്റ് ഗാർഡിന്റെ ഡോർണിയർ വിമാനം ബോട്ട് കണ്ടെത്തി 'ആര്യമൻ' കപ്പലിന് വിവരം കൈമാറുകയായിരുന്നു. കോസ്റ്റൽ ഡി.ഐ.ജി സനാതൻജിനയും സംഘവും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.