കൊച്ചി : കച്ചവടക്കാർക്ക് പ്രവർത്തനസമയം ദീർഘിപ്പിച്ചു നൽകണമെന്ന് നിയുക്ത എം.എൽ.എ ടി.ജെ.വിനോദ് ആവശ്യപ്പെട്ടു. ട്രിപ്പിൾ ലോക്ക്ഡൗൺ നിയമപ്രകാരം പഴം, പച്ചക്കറി, പലവ്യഞ്ജന കടകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മണിവരെ തുറന്നു പ്രവർത്തിക്കാനാണ് അനുവാദമുള്ളത്. എന്നാൽ ഓൺലൈനിലൂടെ കൂടുതൽ ഓർഡറുകൾ വരുന്നതിനാൽ നിശ്ചിത സമയത്തിനുള്ളിൽ സാധനങ്ങൾ പായ്ക്ക് ചെയ്ത് വീടുകളിലെത്തിക്കാൻ വ്യാപാരികൾക്ക് കഴിയുന്നില്ല. നിലവിലെ സാഹചര്യം കണക്കിലെടുത്തു കച്ചവടകാർക്ക് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ടി .ജെ .വിനോദ് കളക്ടർ എസ്.സുഹാസിനു കത്ത് നൽകി.