challange
ഹൈബി ഈഡൻ എം.പി സ്വന്തം ഡിവിഷനിലെ ആശ വർക്കർക്ക് ഓക്സീമീറ്റർ നല്കുന്നു. കൗൻസിലർ വി.കെ മിനിമോൾ സമീപം

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൾസ് ഓക്‌സീമീറ്റർ ചലഞ്ചുമായി ഹൈബി ഈഡൻ എം.പി. 25 ഓക്‌സിമീറ്റർ ആദ്യം തന്നെ എം.പി വാങ്ങിയതിന് ശേഷമാണ് ചലഞ്ച് പ്രഖ്യാപിച്ചത്. ചലഞ്ച് ഏറ്റെടുക്കുന്നവർ അവരവരുടെ പഞ്ചായത്ത് മെമ്പർക്കോ ആശ വർക്കറോ ഒരു ഓക്‌സീമീറ്റർ വാങ്ങി നൽകണം. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ചലഞ്ചിന് ലഭിച്ചതെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ചലഞ്ച് ഏറ്റെടുത്ത് അവരുടെ ആശ വർക്കർമാർക്ക് ഓക്‌സിമീറ്റർ കൈമാറുന്നുണ്ടെന്ന് എം.പി പറഞ്ഞു. രാവിലെ കൊച്ചി നഗര സഭയിൽ ഹൈബി ഈഡൻ താമസിക്കുന്ന 40-ാം ഡിവിഷൻ മാമംഗലത്തെ ആശ വർക്കർ ചിന്തുവിന് അദ്ദേഹം ഒക്‌സിമീറ്റർ കൈമാറി. കൗൺസിലർ വി.കെ മിനിമോളും സന്നിഹിതയായിരുന്നു.