കൊച്ചി: അമ്പലമുഗളിലെ താത്കാലിക കൊവിഡ് ആശുപത്രിയിൽ ആസ്റ്റർ മെഡ്‌സിറ്റിയുടെ നേതൃത്വത്തിൽ 100 ഓക്‌സിജൻ കിടക്കകൾ സജ്ജമാക്കി. ഇന്നു മുതൽ രോഗികളെ പ്രവേശിപ്പിക്കും.ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിലാണ് കൊവിഡ് ആശുപത്രി. ആകെ 1500 ഓക്‌സിജൻ ബെഡുകളാണ് ഇവിടെ സജ്ജമാക്കുക. ബി.പി.സി. എല്ലിലെ പ്ലാന്റിൽ നിന്ന് നേരിട്ടാണ് ഓക്‌സിജൻ ലഭ്യമാക്കുന്നത്. ആശുപത്രിയുടെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. കളക്ടർ എസ്. സുഹാസ്, ജിയോജിത്ത് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി സി.ജെ. ജോർജ്, ആസ്റ്റർ മെഡ്‌സിറ്റി സി.ഒ.ഒ. അമ്പിളി വിജയരാഘവൻ, ആസ്റ്റർ ഡി.എം. ഫൗണ്ടേഷൻ പ്രതിനിധി ലത്തീഫ് കാസിം തുടങ്ങിയവർ പങ്കെടുത്തു.