കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടിന്റെ കാരണങ്ങളും ഫണ്ട് ദുരുപയോഗവും സംബന്ധിച്ച് അന്വേഷണം വേണമെന്ന് റസിഡൻസ് അസോസിയേഷൻ കോ ഓഡിനേഷൻ കൗൺസിൽ (റാക്കോ) ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ഭാരവാഹികളായ പി.ആർ പത്മനാഭൻനായർ, കുരുവിള മാത്യൂസ്, കുമ്പളം രവി, ഏലൂർ ഗോപിനാഥ്, കെ.എസ്.ദിലിപ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.