പള്ളുരുത്തി: വി ഫോർ കൊച്ചി പ്രവർത്തകർ സഹായവുമായി ചെല്ലാനത്ത്. നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ദിനംപ്രതി ആയിരം പേർക്ക് ഭക്ഷണം നൽകുകയും ചെയ്തു. ഇന്നലെ ചളി കയറിയ വീടുകൾ ശുചീകരിച്ചു. നിപുൺ ചെറിയാൻ, ഓസ്റ്റിൻ ബ്രൂസ്, വിജേഷ് വേണുഗോപാൽ, ഡോ. മിർന സൈമൺ, അതിക് സേട് എന്നിവർ നേതൃത്വം നൽകി.