കൊച്ചി: ജില്ലയിൽ കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ആശങ്കാജനകമായി തുടരുന്നു. കഴിഞ്ഞ മൂന്നുദിവസങ്ങളെ അപേക്ഷിച്ച് കൊവിഡ് പൊസിറ്റീവ് കേസുകളുടെ പ്രതിദിന സംഖ്യയിലും വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 15 ആരോഗ്യപ്രവർത്തകരും 23 അന്യസംസ്ഥാന തൊഴിലാളികളും ഉൾപ്പെടെ 3517 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അതിൽ 3377 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.
പ്രാദേശിക തലത്തിൽ തൃപ്പൂണിത്തുറ (144), തൃക്കാക്കര (116), പള്ളുരുത്തി (101), ചേരാനല്ലൂർ (96), ചൂർണ്ണിക്കര ( 87), രായമംഗലം (86) ചിറ്റാറ്റുകര (85), വരാപ്പുഴ (69), കോട്ടുവള്ളി ( 66), വാഴക്കുളം (65), പിറവം (64), കളമശ്ശേരി (61), ഞാറക്കൽ (58), മട്ടാഞ്ചേരി ( 56), പുത്തൻവേലിക്കര ( 54), കടുങ്ങല്ലൂർ ( 53), ഫോർട്ട് കൊച്ചി ( 53), എളംകുന്നപ്പുഴ ( 52), കലൂർ ( 51), നായരമ്പലം ( 50) എന്നിവിടങ്ങളിലാണ് താരതമ്യേന ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. കുഴിപ്പള്ളി, കോട്ടപ്പടി, പനയപ്പിള്ളി, പിണ്ടിമന, മണീട്, പാമ്പാകുട, പാലക്കുഴ, പോണേക്കര ,പട്ടിമറ്റം,പുതുക്കലവട്ടം,പൂണിത്തുറ എന്നിവിടങ്ങിൽ അഞ്ചിൽതാഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇന്നലെ രോഗ മുക്തി നേടിയവർ 6336
വീടുകളിൽ പുതുതായി നിരീക്ഷണത്തിൽ ആയവർ 2625
വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 108017
പുതുതായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവർ 447
കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ ആകെ 52916