കൊച്ചി: പെട്രോൾ, ഡീസൽ, പാചകവാതക വില കേന്ദ്രസർക്കാർ ദിനംപ്രതി ഉയർത്തുന്നതിനെതിരെ എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഐ.എൻ.ടി.യു.സി നേതാക്കന്മാരുടെയും തൊഴിലാളികളുടെയും ഭവനങ്ങൾക്കുമുന്നിൽ പ്രതിഷേധജ്വാല സമരം നടത്തി. നേതാക്കളായ അഡ്വ.കെ.പി. ഹരിദാസ്, കെ.കെ.ഇബ്രാഹിംകുട്ടി, ടി.കെ.രമേശൻ, വി.പി.ജോർജ്, പി.ടി.പോൾ, എം.എം.രാജു, സൈമൺ ഇടപ്പള്ളി, ആന്റണി പട്ടണം, എ.എൽ.സക്കീർ ഹുസൈൻ, ഷൈജു കേളന്തറ, സെൽജൻ അട്ടിപ്പേറ്റി, പി.സി.സുനിൽ കുമാർ, സി.സി.വിജു, ഡേവിഡ് തോപ്പിലാൻ, എം.സി.ഷൈജു, ആനന്ദ് ജോർജ് എന്നിവർ നേതൃത്വം നൽകി.