കൊച്ചി: കൊവിഡിനെത്തുടർന്നുള്ള ലോക്ക്ഡൗണും കടൽക്ഷോഭവുമെല്ലാംമൂലം ദുരിതമനുഭവിക്കുന്ന ചെല്ലാനം നിവാസികൾക്ക് കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ ഭക്ഷ്യസാധനങ്ങൾ എത്തിച്ചു നൽകി. കെ.ഇ.ഡബ്ല്യു.എഫ് സംസ്ഥാന സെക്രട്ടറി ജേക്കബ് ലാസർ ഭക്ഷ്യ വസ്തുക്കൾ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെംസി ബിജുവിന് കൈമാറി. 100ഓളം പേർക്കുള്ള ഭക്ഷ്യസാധനങ്ങളാണ് നൽകിയത്.