docter

പിറവം: ചൊവ്വാഴ്ച കൊവിഡ് ബാധിച്ച് മരിച്ച കക്കാട് കളപ്പുരയ്ക്കൽ ദീപുവിന്റെ പിതാവ് ഡോ. കെ.സി ജോൺ (84) ഇന്നലെ അതേ രോഗബാധയാൽ മരിച്ചു. കുടുംബത്തിലെ മറ്റുള്ളവരും കൊവിഡ് ബാധിതരായി ചികിത്സയിലാണ്. പിറവം പള്ളിക്കവലയിൽ അഞ്ച് പതിറ്റാണ്ടിലേറെ ഡെന്റൽ ക്ലിനിക് നടത്തിയിരുന്ന ഡോ.കെ.സി.ജോൺ ഈ രംഗത്ത് ഏറെ ശ്രദ്ധേയനായിരുന്നു. കക്കാട് നെല്ലിക്കൽ ലീലയാണ് ഭാര്യ. മറ്റു മക്കൾ: ദീപ, ദീജ. സംസ്കാരം നടത്തി.