മൂവാറ്റുപുഴ: കല്ലൂർക്കാട് കോസ്മോപൊളിറ്റൻ ലൈബ്രറിയുടെ നേതൃത്വത്തിൽ കല്ലൂർക്കാട് ഫയർഫോഴ്സ് സേനക്ക് പി.പി.ഇ കിറ്റുകൾ നൽകി. ദിവസം മുഴുവൻ കല്ലൂർക്കാടും പരിസരപ്രദേശങ്ങളിലേയും കൊവിഡ് രോഗികളെ വിവിധ ആശുപത്രികളിൽ എത്തിക്കുന്നതിന് വേണ്ടി സന്നദ്ധരായിനിൽക്കുന്ന ഫയർ ഫോഴ്സ് സേനാ അംഗങ്ങളുടെ സുരക്ഷയെ മുന്നിൽ കണ്ടാണ് പി.പി.ഇ കിറ്റുകൾ നൽകിയത്. ലൈബ്രറി അങ്കണത്തിൽ നടന്ന ചടങ്ങൽ ലൈബ്രറി സെക്രട്ടറി ജോസ് ജേക്കബ് കല്ലൂർക്കാട് ഫയർ ഓഫീസർ ജോൺ ജി.പ്ലാക്കന് പി.പി.ഇ കിറ്റുകൾ കൈമാറി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ജയേഷ് കെ. കെ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കമ്മിറ്റി അംഗങ്ങളായ ജോർജ്ജ് ഡാനിയേൽ, സോയി സോമൻ , കെ.ജി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു .