karukutty
പൾസ് ഓക്സി മീറ്റർ വിതരണം ബാങ്ക് പ്രസിഡന്റ് സ്റ്റീഫൻ കോയിക്കര ആശാവർക്കർക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: കറുകുറ്റി സർവീസ് സഹകരണ ബാങ്കിന്റെ പരിധിയിലുള്ള മുഴുവൻ ആശാവർക്കർമാർക്കും പൾസ് ഓക്‌സി മീറ്റർ വിതരണം ചെയ്തു.ബാങ്ക് ഹെഡ് ഓഫീസിൽ വെച്ച് പ്രസിഡന്റ് സ്റ്റീഫൻ കോയിക്കര വിതരണോദ്ഘാടനം നടത്തി.പാലിശേരി ബ്രാഞ്ചിൽ വൈസ് പ്രസിഡന്റ് ജോണി മൈപാനും കേബിൾനഗർ ബ്രാഞ്ചിൽ സർക്കിൾ സഹകരണ യൂണിയൻ അംഗം കെ.കെ.ഗോപിയും വിതരണോദ്ഘാടനം ചെയ്തു .ചടങ്ങിൽ കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ, വൈസ് പ്രസിഡന്റ് ഷൈജൊപറമ്പി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേരി ആന്റണി,കെ.കെ.മുരളി സി.ആർ.ഷണ്മുഖൻ, സെക്രട്ടറി ധന്യ ദിനേശ് എന്നിവർ പങ്കെടുത്തു.