അങ്കമാലി: അങ്കമാലി വിശ്വജ്യോതി സ്‌കൂളിന്റെ നേതൃത്വത്തിൽ 'കൈത്താങ്ങ് 'പദ്ധതി തുടങ്ങി.അങ്കമാലി നഗരസഭയിലെ 10,11 വാർഡുകളിലെ കൊവിഡ് ബാധിതർക്കും നിർദ്ധന കുടുംബങ്ങൾക്കും ഭക്ഷ്യകിറ്റുകൾ എത്തിക്കുന്നതിനായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. സ്കൂൾ പ്രിൻസിപ്പൽ ഫാ.ജോഷി കൂട്ടുങ്കൽ ഉദ്ഘാടനം ചെയ്തു.മാനേജർ ഫാ.അഗസ്റ്റിൻ മാമ്പിള്ളി,വൈസ് പ്രിൻസിപ്പൽ ഫാ.ഡോൺ മഞ്ഞളി,വാർഡ് കൗൺസിലർമാരായ ലേഖ മധു,എ.വി.രഘു തുടങ്ങിയവർ പങ്കെടുത്തു.