പിറവം: ഒലാം അഗ്രോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മണീട് ഡോമിസിലിയറിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്ററും ഐ.സി.യു ബെഡും സംഭാവന നൽകി. ഉപകരണങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ ജോസഫും ഡോക്ടർ വിപിൻ മോഹനും ചേർന്ന് ഒലാം കമ്പനി ഓപ്പറേഷൻ ഹെഡ് അരുൺ വിജയിൽ നിന്ന് ഏറ്റു വാങ്ങി. വൈസ് പ്രസിഡന്റ് മോളി തോമസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ.സി.ടി. അനീഷ്,പി.എസ് ജോബ്,മിനി തങ്കപ്പൻ, മുൻ പ്രസിഡന്റ് മാരായ പോൾ വർഗീസ്, ശോഭ ഏലിയാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ പ്രദീപ്, ജ്യോതി രാജീവ് തുടങ്ങിയവർ പങ്കെടുത്തു.