u-df
ഇല്ലിത്തോട്ടിൽ കോൺഗ്രസ് നൽകുന്ന ഭക്ഷ്യക്കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ നിർവഹിക്കുന്നു

കാലടി: ഇല്ലിത്തോട്ടിൽ കോൺഗ്രസ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. കൊവിഡ് ബാധിതരുടെ വീടുകളിലും ലോക്ക് ഡൗൺ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന നിർദ്ധനരായവർക്കുമാണ് ഭക്ഷ്യകിറ്റുകൾ നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ വാർഡ് മെമ്പർ ലൈജി ബിജുവിന് കിറ്റുകൾ കൈമാറി. ക്ലീറ്റസ് പാടശേരി, പോളച്ചൻ ഇടശേരി, ജോബി തെക്കൻ, സനിൽ.പി.തോമസ്,മാർട്ടിൻ കൊളക്കാട്ടുശേരി, എ.എ.കുമാരൻ എന്നിവർ പങ്കെടുത്തു.