kochupillai
കീഴ്മാട് ഗ്രാമപഞ്ചായത്തിലെ ആശ വർക്കർമാർക്ക് കീഴ്മാട് സഹകരണ ബാങ്ക് നൽകുന്ന മെഡിക്കൽ കിറ്റ് വിതരണം ബാങ്ക് പ്രസിഡന്റ് കെ.എസ്. കൊച്ചുപിള്ള നിർവഹിക്കുന്നു

ആലുവ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കീഴ്മാട് ഗ്രാമപഞ്ചായത്തിലെ എല്ലാ ആശ വർക്കർമാർക്കും കീഴ്മാട് സഹകരണ ബാങ്ക് പൾസ് ഓക്‌സിമീറ്റർ, സാനിറ്റൈസർ, മാസ്‌ക്ക്, ഗ്ലൗസ് എന്നിവയടങ്ങിയ മെഡിക്കൽ കിറ്റ് വിതരണം ചെയ്തു.

മെഡിക്കൽ കിറ്റ് വിതരണം ബാങ്ക് പ്രസിഡന്റ് കെ.എസ്. കൊച്ചുപിള്ള നിർവഹിച്ചു. ഭരണ സമിതി അംഗങ്ങളായ പി.എ. മുജീബ്, സി.എസ്.അജിതൻ, കെ.കെ.അജിത് കുമാർ, ഇ.എം. ഇസ്മായിൽ, എൻ.ജെ. പൗലോസ്, കെ.കെ. ധർമജൻ, എം.എ.സത്താർ, ലില്ലി ജോയി, സോഫിയ അവറാച്ചൻ, ബീവി അഷ്രഫ്, ബാങ്ക് സെക്രട്ടറി എ.യു.സുബൈദ എന്നിവർ പങ്കെടുത്തു.