a
പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് സഹൃദയയും എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും ചേർന്ന് ഭക്ഷ്യ കിറ്റുകൾ നൽകുന്നു

കുറുപ്പംപടി: ലോക്ക് ഡൗൺ മൂലം കഷ്ടപ്പെടുന്ന പെരുമ്പാവൂർ മാവിൻ ചുവട് ഭാഗങ്ങളിലെ അന്യ സംസ്ഥാന തൊഴിലാളികൾക്ക് എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. അന്യ സംസ്ഥാന തൊഴിലാളി ക്ഷേമത്തിനായി കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ സഹൃദയ നടപ്പാക്കി വരുന്ന സുധാർ പദ്ധതിയുടേയും പ്രവാസി ബന്ധു മൈഗ്രന്റ്സ് റിസോഴ്സ് സെന്ററിന്റേയും ഭാഗമായാണ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നതെന്ന് സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു. സഹൃദയ സുധാർ പദ്ധതി കോ-ഓർഡിനേറ്റർ അനന്തു ഷാജി, സ്വരുമ സുരക്ഷാ പദ്ധതി പ്രവർത്തകരായ രാഹുൽ, ലക്ഷ്മി, മഞ്ജു, വിമൽ എന്നിവരാണ് സംഘാടകർ.