നെടുമ്പാശേരി: കുന്നുകര ഗ്രാമപഞ്ചായത്തിൽ ഹൈബി ഈഡൻ എം.പിയുടെ പൾസ് ഒക്സിമീറ്റർ ചലഞ്ച് യൂത്ത് കോൺഗ്രസ് ഏറ്റെടുത്തു. പൾസ് ഒക്സിമീറ്റർ, മരുന്ന്, ഭക്ഷണം, രോഗികൾക്ക് വാഹന സൗകര്യം തുടങ്ങി ഏത് സഹായത്തിനും 24 മണിക്കൂറും പ്രവത്തിക്കുന്ന ഹെൽപ്പ് ലൈനും ആരംഭിച്ചു.
വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ഹൈബി ഈഡൻ എം.പി നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, ഫ്രാൻസീസ് തറയിൽ, സി.യു. ജബ്ബാർ, വാർഡ് മെമ്പർ സിജി വർഗീസ്, ബേബി മണവാളൻ, സി.ജെ. ജോബിൻ. അജാസ് മുഹമ്മദ്, അരുൺ ആന്റണി, പി.എച്ച്. അജ്മൽ എന്നിവർ പങ്കെടുത്തു. നിലവിൽ കുന്നുകരയിൽ ഹൈബി ഈഡൻ എം.പി ആവശ്യക്കാർക്ക് മരുന്ന് വിതരണം ചെയ്യുന്നുണ്ട്. ഹെൽപ്പ് ലൈൻ നമ്പർ: 8547691909.