കാലടി: ആലുവ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ച് പദ്ധതിയിൽ കാഞ്ഞൂർ ഗ്രാമീണ വായനശാല 5500 രൂപ സംഭാവന ചെയ്തു. ലൈബ്രറി സെക്രട്ടറി എം.കെ. ലെനിനിൽനിന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഏറ്റുവാങ്ങി. ലൈബ്രറി പ്രസിഡന്റ് സി.എസ്. മനോജ്കുമാർ, എം.കെ. രാമചന്ദ്രൻ, അജി വർഗീസ് എന്നിവർ പങ്കെടുത്തു.