പറവൂർ: കൊവിഡ് പ്രതിരോധ പ്രവ്രത്തനങ്ങളുടെ ഭാഗമായി നന്ത്യാട്ടുകുന്നം ഗാന്ധിസ്മാരക സർവീസ് സഹകരണ ബാങ്ക് ഏഴിക്കര പഞ്ചായത്തിലെ വാർഡുകൾ അണുവിമുക്തമാക്കുന്നതിനായി 14 അണുനാശിനി സ്‌പെയറും ഡൊമിസിലറി കെയർ സെന്ററിലേക്ക് പെഡസ്ട്രൽ ഫാനും നൽകി. ബാങ്ക് പ്രസിഡന്റ് സി.എ. രാജീവ് സ്പ്രെയറും ഫാനും ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിൻസെന്റിനു കൈമാറി. ബാങ്ക് ബോർഡ് അംഗം എൻ.ആർ. സുധാകരൻ, പഞ്ചായത്ത് അംഗം കെ.എൻ. വിനോദ്, ബാങ്ക് സെക്രട്ടറി ബ്രിജേഷ് ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.