fever

കൊച്ചി: കൊവിഡ് ഭീതിയിൽ നട്ടം തിരിയുന്ന ജില്ലയിൽ മറ്റു പകർച്ച വ്യാധികളും പിടിമുറക്കുന്നു. 9,650 വയറിളക്ക രോഗങ്ങളും, 195 ഡെങ്കി​പ്പനി​യും 32 എലി​പ്പനി​യും ആറ് ഷി​ഗല്ലയും റി​പ്പോർട്ടു ചെയ്തു. കൊവിഡിനൊപ്പം മറ്റു പകർച്ച വ്യാധികളെയും പ്രതിരോധിക്കാനുള്ള മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട് ആരോഗ്യ വകുപ്പ്.

കുടിവെള്ള സ്രോതസുകളും, പരിസരവും മലിനമാകുവാൻ സാധ്യത കൂടുതലുള്ളതിനാൽ വയറിളക്കരോഗങ്ങൾ, എലിപ്പനി എന്നിവക്കെതിരെ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണം. മലിനജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പകരുന്നത്.

വയറി​ളക്ക രോഗങ്ങൾ

• വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.

• തിളപ്പിച്ചാറ്റിയ ജലം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവു.

• പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കൂട്ടിച്ചേർത്തു ഉപയോഗിക്കരുത്.

• കിണറുകളിൽ ക്ലോറിനേഷൻ നടത്തണം.

• വയറി​ളകി​യാൽ ഉടനെ പാനീയ ചികിത്സ തുടങ്ങണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഒ.ആർ.എസ് എന്നിവയാകാം.

എലി​പ്പനി​

പനി, കഠിനമായ തലവേദന, ശരീരവേദന, കണ്ണിൽ ചുവപ്പ്, എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

• കന്നുകാലി പരിചരണം, കൃഷിപ്പണി​, ശുചീകരണം, തൊഴിലുറപ്പ് ജോലി എന്നി​വ ചെയ്യുന്നവരി​ൽ കൂടുതൽ ബാധി​ക്കും.

• ഇക്കൂട്ടർ പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലീൻ ഗുളിക ആഴ്ചയിലൊരിക്കൽ കഴിക്കണം.

• ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചി​കി​ത്സ തേടണം